കാശ്മീർ!

18000

6 ദിവസം


ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് :- കാശ്മീർ . ഒരു യാത്രയെ കുറിച്ചുള്ള ഏറ്റവും മനോഹരമായ ചിന്ത മനസ്സിനെ എത്തിക്കുന്നത് കാശ്മീരിലാണ്. മുഗൾ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട വിശ്രമ സങ്കേതം ആയിരുന്നു കാശ്മീർ.കണ്ണാടി എന്ന പോലെ ഒരിളക്കം പോലും തട്ടാതെ കിടക്കുന്ന മനോഹരിയായ ദാൽ തടാകവും അതിന്റെ ചുറ്റുമുള്ള മഞ്ഞ് മലകളുടെ കാഴ്ചകളും തരുന്ന പ്രശാന്തത സ്വർഗ്ഗ തുല്യമാണ്. ദാൽ തടാകം മനോഹരമാക്കുന്ന ശ്രീനഗറും സദാ മഞ്ഞ് മൂടിക്കിടക്കുന്ന ഗുൽമർഗും പഹല്ഗാമും കാശ്മീരിനെ സ്വർഗമാക്കുന്നു. ലഡാഖിലെ ഹിമാലയൻ ഭൂമികയിൽ തരിശായ താഴ്വരകളിൽ കൂടൊരുക്കിയ പോലെ തോന്നിക്കുന്ന പച്ചപ്പാർന്ന ഗ്രാമങ്ങലും അവിടുത്തെ ബുദ്ധ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന ജീവിതവും കാലാതീതമായ ബുദ്ധ മഠങ്ങളും മാസ്മരികമായ കാഴ്ചകളാണ്. ദാൽ തടാകവും ശ്രീനഗറും പഹല്ഗാമും ഒക്കെ കശ്‍മീരിന്റെ സൗന്ദര്യത്തിന്റെ മുഖങ്ങൾ ആണെങ്കിൽ ലേയും ലഡാക്കും ആത്‌മീയതയുടെ അവസാന വാക്കുകളാണ് .ദിനം 1
ശ്രീനഗർ

ശ്രീനഗറിൽ എത്തിയ ശേഷം ഹോട്ടലിലേക്ക്. വൈകുന്നേരം ഡാൽ തടാകത്തിലൂടെ ഷിക്കാരാ യാത്ര, ഷോപ്പിംഗ് എന്നിവക്ക് ശേഷം ഹോട്ടലിലേക്ക്.

ദിനം 2
ഗുൽമാർഗ്

പ്രഭാത ഭക്ഷണത്തിനു ശേഷം യാത്രയിലുടെനീളം ഉള്ള ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്നകാഴ്ചകൾ കണ്ട് ഗുൽമാർഗിലേക്ക് . കേബിൾ കാർ റൈഡ് , ഖിലാന്മാര്ഗ സ്നോ പോയിന്റ് ,മഞ്ഞു മൂടിയ മലനിരകളിലെ സാഹസിക വിനോദങ്ങൾ എന്നിവക്ക് ശേഷം തിരികെ ഹോട്ടലിലേക്ക്

ദിനം 3
ശ്രീനഗർ

രാവിലെ തന്നെ ശ്രീനഗറും അതിന്റെ പ്രാന്തദേശങ്ങളുടെയും സന്ദർശനം. മുഗൾ ചക്രവർത്തിമാർ നിർമിച്ച പൂന്തോട്ടങ്ങളായ നിഷത് ബാഗ്, ഷാലിമാർ ബാഗ്, എന്നിവ ഒക്കെ കണ്ടതിനു ശേഷം പ്രസിദ്ധമായ ശങ്കരാചാര്യ ക്ഷേത്രം,ദാൽ തടാകം എന്നിവ കണ്ടതിനു ശേഷം തിരികെ ഹോട്ടലിലേക്ക്.

ദിനം 4
സോൻമാർഗ്

രാവിലെ ഭക്ഷണത്തിനു ശേഷം "സ്വർണത്തിന്റെ താഴ്വര" എന്നറിയപ്പെടുന്ന സോനാമാര്ഗിലേക്ക് . പച്ചപ്പ്‌ നിറഞ്ഞ ഹിമാലയൻ ഗ്രാമങ്ങളുടെ ശാലീനതയാണ് സോൻമാർഗിന്റെ പ്രത്യേകത. ഇവിടെ നിന്നുള്ള ഹിമാലയൻ മലനിരകളുടെ കസ്ച്ച അതിമനോഹരമാണ്.തിരികെ ശ്രീ നഗർ ഹോട്ടലിലേക്ക്.

ദിനം 5
പഹൽഗാം .

മനോഹരമായ കുങ്കമപ്പൂക്കളുടെ പൂന്തോട്ടങ്ങൾ നിറഞ്ഞ പഹല്ഗാമിലേക്ക് രാവിലെ യാത്ര ആരംഭിക്കുന്നു. പൂക്കളുടെ മൈതാനം എന്നറിയപ്പെടുന്ന പഹല്ഗാമിനടുത്തുള്ള അവന്തിപുര,അനന്തനാഗ്, ലിദേർ നദി എന്നിവ കണ്ടതിനു ശേഷം തിരികെ ഹോട്ടലിലേക്ക്.

ദിനം 6
ശ്രീനഗർ

പ്രഭാത ഭക്ഷണത്തിനു ശേഷം തിരികെ നാട്ടിലേക്ക്

 • ടൂർ ഉടനീളം 3 സ്റ്റാർ ഹോട്ടലിൽ താമസവും , ബ്രേക്ഫാസ്റ്റും.
 • യാത്ര പരിപാടിയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്കും തിരികെ ഹോട്ടലിലേക്കും ഉള്ള യാത്ര.
 • എല്ലാ എൻട്രൻസ് ഫീസുകളും
 • നിബന്ധനകൾ ബാധകം
 • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും
 • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ് .

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

ഗോവ
8000 /person
മണാലി
9500 /person
ബാലി
38000 /personSarkeet Holidays


Visit Us @

  F-18, Surya Tower
  Opp.Lalam Church
  Palai-686 575
Call Us @


  +91 974 413 6586
  +91 808 660 4778